മലപ്പുറത്തെ കായിക പ്രേമികള്‍ക്ക് ഫുട്ബോള്‍ ഇതിവൃത്തമായ സിനിമകളെ അടുത്തറിയാന്‍ അവസരം ഒരുങ്ങുന്നു. അഖിലേന്ത്യാ സെവന്‍സിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യൂണിയന്‍ ടാക്കീസാണ് ഫുട്ബോള്‍ സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 14 ബുധന്‍ പാണ്ടിക്കാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചാണ് പരിപാടി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപെട്ടിട്ടുള്ള ‘ഗോള്‍’ അടക്കമുള്ള നാല് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.