റഫീഖ് അഹമ്മദിന്റെ ആദ്യത്തെ തിരക്കഥയിൽ അഞ്ച് സംഗീത സംവിധായകർ.

0
506
rafeeq-ahammed

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്നു. പ്രമുഖ സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നതും ആദ്യമായിട്ടാണ്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ റഫീഖ് അഹമ്മദ് സിനിമയുടെ പേര്, ഒക്ടോബർ ഇരുപതിനാലിന് ഞായറാഴ്ച വൈകീട്ട് ആറ് മണിയ്ക്ക് മലയാളത്തിലെ മഹാനടന്മാർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്യും. ചിത്രീകരണം ഡിസംബർ ആദ്യവാരം ന്യൂ ദില്ലിയിൽ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here