ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

0
95

ഇരിട്ടി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ജില്ലാതല കവിത കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കവിത 40 വരികളിലും കഥ ഏഴു പേജിലും കവിയാന്‍ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ മൂന്ന് കോപ്പികളോടൊപ്പം ഫോട്ടോയും ബയോ ഡാറ്റയും ‘ഈ രചന പ്രസിദ്ധീകരിച്ചതല്ല ‘ എന്ന് സ്വയം സാക്ഷ്യ പ്പെടുത്തിയ സത്യവാ ങ്മൂലവും സഹിതം 2024 ജനുവരി 15 നകം ‘ജനറല്‍ സെക്രട്ടറി ഇരിട്ടി ആര്‍ട്‌സ് ആന്റ് കച്ചറല്‍ ഫോറം. C/o ഓഫ് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ്, ഇരിട്ടി റൂറല്‍ ബാങ്കിന് സമീപം,പഴയ ബസ്റ്റാന്റ്, പി.ഒ.ഇരിട്ടി, കണ്ണൂര്‍ , 670 703 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
മത്സരത്തിന് പ്രായ പരിധിയില്ല.

ഒന്നാം സ്ഥാനത്തിന് അര്‍ഹമാകുന്ന കഥയ്ക്ക് സി വി രാജന്‍ സ്മാരക കേഷ് അവാര്‍ഡ് 8001 രൂപയും ഫലകവും പ്രശസ്തി പത്രവും രണ്ടാം സമ്മാനം നേടുന്ന കഥയ്ക്ക് സി.ദിപിന്‍ സ്മാരക കേഷ് അവാര്‍ഡ് 5001 രൂപയും ഫലകവും പ്രശസ്തി പത്രവും. ഒന്നാം സ്ഥാനം നേടുന്ന കവിതയ്ക്ക് പി വി അബൂബക്കര്‍ ഹാജി സ്മാരക കേഷ് അവാര്‍ഡ് 8001 രൂപയും ഫലകവും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടുന്ന കവിതയ്ക്ക് എം.വി.പത്മനാഭന്‍ സ്മാരക കേഷ് അവാര്‍ഡ് 5001 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കുന്നതാണ്. മത്സരത്തിനായി അയക്കുന്ന കോപ്പികള്‍ തിരിച്ചയക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9633898193


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here