പയ്യന്നൂര്‍: നല്ല സിനിമയ്ക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനവരി 25 മുതല്‍ 28 വരെ പയ്യന്നൂര്‍ പഴയ ദിവ്യ തിയറ്ററില്‍ വെച്ച് നടക്കും. ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഇരുപത് സിനിമകള്‍ മലയാളം സബ് ടൈറ്റിലോട് കൂടി മേളയില്‍ പ്രദര്‍ശിപ്പിക്കും. ജനവരി 25 വ്യാഴം വൈകിട്ട് നാല് മണിക്ക് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് മേള ഉല്‍ഘാടനം ചെയ്യുന്നത്.