ഈശ്വറിന്റെ സദ്ദാം വരുന്നു

0
183

മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച  ഈശ്വർ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സദ്ദാം ചിത്രീകരണം പുരോഗമിയ്ക്കുന്നു. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ വ്യവസായിയായ പത്മയുടെയും കഥയാണ് സദ്ദാം. വളരെയധികം സാമൂഹിക പ്രസക്തിയുള്ളതും, ആനുകാലികവുമായ ഒരു പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത്. Justice is a responsibility (നീതി ഒരു ഉത്തരവാദിത്തമാണ്) എന്നതാണ് ടാഗ് ലൈൻ.വിഷ്ണു നാരായണൻ ക്യാമറ കൈകാര്യം ചെയ്യുന്ന സദ്ധാമിന്റെ സംഗീതം ദീപാങ്കുരനാണ്. കൈതപ്രവും, ഡയറക്ടർ ജയരാജ് എന്നിവർ വരികളും. സിനു സാബുവും ജോബി ജോസും രചന നിർവഹിക്കുന്നു. അശോകൻ ചെറുവത്തൂർ കലാസംവിധാനവും റോനെക്സ് സേവ്യർ മേക്കപ്പും, അരുൺ മനോഹർ കോസ്റ്യൂമും എ ഡി ശ്രീകുമാർ പ്രൊഡക്ഷനും നിയന്ത്രിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here