തൃശ്ശൂരിലെ പ്രശസ്തമായ ചേതന മീഡിയ കോളേജും മുളന്തുരുത്തിയിലെ ആലയും ചേർന്ന് പ്ലസ് ടു വോ, അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്കായി മേയ് 8, 9, 10 ദിവസങ്ങളിൽ താമസിച്ചുള്ള ശില്പശാല സംഘടിപ്പിക്കുന്നു. തിരക്കഥ, സംവിധാനം, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, അഭിനയം, എന്നിങ്ങനെ സിനിമ നിർമ്മാണത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രായോഗികമായി മനസ്സിലാക്കാനും, സിനിമ, ടെലിവിഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മാസ്സ് കമ്മ്യൂണിക്കേഷൻ, ജേർണലിസം എന്നീ വിഷയങ്ങൾ പഠിച്ചിറങ്ങിയാലുള്ള തൊഴിൽ സാധ്യതകളെ കുറിച്ച് അറിയാനും സഹായിക്കുന്നതായിരിക്കും 3 ദിവസത്തെ ശില്പശാല.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി മലയാള സിനിമ രംഗത്തു പ്രവർത്തിക്കുന്ന പ്രവീൺ സുകുമാരൻ, ഫൈസൽ മുഹമ്മദ്, ഫാ. ബെന്നി ബെനഡിക്ട്, മനു ജോസ്, സൂര്യ സോമൻ, അരുൺ മണി എന്നിവർ പരിശീലകരായി എത്തുന്നു. ക്യാമ്പിൽ രൂപപ്പെടുത്തുന്ന തിരക്കഥയെ ആസ്പദമാക്കി സീനുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാനും ക്യാമ്പ് അംഗങ്ങൾക്ക് അവസരമുണ്ടാകും. ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക 9447194411 മനു ജോസ്.