ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിക്ക് തുടക്കം

0
464

കോഴിക്കോട്: വിയോജിക്കുവാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിക്ക് ആർട്ടിസ്റ് ക്യാമ്പോട് കൂടി തുടക്കം. ആഗസ്റ് 10 മുതൽ 14 വരെ ആർട്ട് ഗാലറി, ടൗൺ ഹാൾ, സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലായാണ്‌ സ്വാതന്ത്ര്യത്തെ ഉത്സവമാക്കി കൊണ്ട് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടക്കുന്നത്.

സാംസ്‌കാരികവകുപ്പിന്റെയും, കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെയാണ് ഇന്ന് മുതല്‍ 13 വരെ ആർട്ടിസ്റ് ക്യാമ്പ്‌ നടക്കുന്നത്. എഴുത്തുകാരൻ പി. കെ പാറക്കടവ് ക്യാമ്പ് ഉൽഘാടനം ചെയ്തു. ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ‘ചിത്രകലയിലെ പ്രതിരോധ ഭാഷ’ എന്ന വിഷയത്തിൽ മനോജ് യു കൃഷ്ണ പ്രഭാഷണം നടത്തി. സുനിൽ അശോകപുരം, ജോൺസ് മാത്യു, കിരൺ ഡാനിയേൽ എന്നിവർ സംബന്ധിച്ചു.

കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന സമരോത്സവത്തിൽ ചിത്രകലാ ക്യാമ്പ്, നാടക ക്യാമ്പ്, സെമിനാർ, നാടകം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ പരിപാടിയുമായി അനുബന്ധിച്ചു നടക്കുന്ന ഗസൽ, ഗാനമേള തുടങ്ങിയ ആഘോഷപരിപാടികൾ നിർത്തിവെച്ചതായി ജനറൽ കൺവീനർ ഗുലാബ് ജാൻ അറിയിച്ചു.

ഫോട്ടോ: സതി ആർ. വി

LEAVE A REPLY

Please enter your comment!
Please enter your name here