സെക്രറ്റേറിയൽ പ്രാക്ടീസ്, ഫാഷൻ ഡിസൈനിംഗ് കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

0
495

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്മെന്റ് കൊമേഴ്സ്യൽ ഇന്സ്റ്റിറ്റ്യൂട്ടുകളിൽ രണ്ടു വർഷത്തെ സെക്രറ്റേറിയൽ പ്രാക്ടീസ് ഡിപ്ലോമാ കോഴ്സിലേക്കും, 42 ഗവണ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നടത്തപ്പെടുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി കോഴ്സുകൾക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ധാരാളം തൊഴിൽ സാധ്യതകൾ ഉളള സെക്രറ്റേറിയൽ പ്രാക്ടീസ്, ഫാഷൻ ഡിസൈനിംഗ് കോഴ്സുകൾ പരിഷ്കരിച്ച സിലബസ് അനുസരിച്ചാണ് നടത്തുന്നത്.

സർക്കാർ, സർക്കാർ- ഇതര ഓഫീസുകളിൽ മിനിസ്റ്റീരിയല് വിഭാഗത്തില് ധാരാളം തൊഴിൽ സാധ്യതകളാണ് സെക്രറ്റേറിയൽ പ്രാക്ടീസ ഡിപ്ലോമാ കോഴ്സിനുളളത്. ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും വ്യവസായശാലകളിലും മറ്റ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലുമുളള പ്രായോഗിക പരിശീലനവും (ഇന്റേണ്ഷിപ്പ്) വിദ്യാർത്ഥികൾക്ക് നൽകും.

www.dtekerala.gov.in, www.sitttrkerala.oc.in എന്ന വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

എസ്.എസ്.എൽ.സിയാണ് രണ്ട് കോഴ്സിന്റെയും അടിസ്ഥാന യോഗ്യത. യഥാക്രമം ജൂണ് 22 വരെയും, ജൂണ് 23 വരെയും അതത് സ്ഥാപനങ്ങളില് നിന്നും അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ് 26.

LEAVE A REPLY

Please enter your comment!
Please enter your name here