Homeസിനിമകൊച്ചുണ്ണിയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലില്‍ ബെനിസണും മക്കളും

കൊച്ചുണ്ണിയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലില്‍ ബെനിസണും മക്കളും

Published on

spot_img

കായകുളം കൊച്ചുണ്ണിയിലെ കൊച്ചു കൊച്ചുണ്ണിയും, കൊച്ചു സുഹ്‌റയും ഔതയും മാനന്തവാടി പയ്യമ്പള്ളി കറുത്തേടത്ത് വീട്ടില്‍ ആഹ്ലാദത്തിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ ഒന്നിച്ചു വേഷമിട്ടതിന്റെ ത്രില്ലിലാണ് അച്ചന്‍ ബെനിസണ്‍ ചലഞ്ചറും മക്കളായ ഡ്വായിന്‍ ബെന്‍ കുര്യനും ഡാവ്യ മേരി ബെന്നും. സിനിമയില്‍ കായംകുളം കൊച്ചുണ്ണിയുടെ ചെറുപ്പകാലം അഭിനയിച്ച് ശ്രദ്ധനേടിയതോടെ ഡ്വായിന്‍ ബെന്‍ കുര്യനെ തേടി അവസരങ്ങളും എത്തിതുടങ്ങി. അവിചാരിതമായാണ് തനിക്കും കുട്ടികള്‍ക്കും സിനിമയിലേക്കു വാതില്‍ തുറന്നതെന്നു ബെനിസണ്‍ പറയുന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാലതാരത്തെ അന്വേഷിക്കുന്നതറിഞ്ഞ് ഡ്വായിന്റെ ഫോട്ടോ അയയ്ക്കുകയും വൈകാതെ മംഗളൂരുവില്‍ സെറ്റില്‍ എത്താന്‍ നിര്‍ദേശം ലഭിക്കുകയുമായിരുന്നു. ഡ്വായിനെ കണ്ടപ്പോള്‍ തന്നെ സംവിധായകന് ബോധിച്ചു. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളും നല്‍കിയപ്പോള്‍ കൊച്ചു കൊച്ചുണ്ണിയായി ഡ്വായിനു നറുക്കുവീണു. എന്നെയും സിനിയിലെടുക്കുമോ എന്ന ചോദ്യവുമായി കൊച്ചനുജത്തി ഡാവ്യ മേരി ബെന്‍ വേഷം ചോദിച്ചുവാങ്ങുകയായിരുന്നു. വ്യായാമം ചെയ്ത് തടി കുറയ്ക്കണമെന്നു നിര്‍ദേശിച്ചാണ് അന്നു സെറ്റില്‍നിന്നു ഡ്വായിനെയും മറ്റും മടക്കിയത്. ഒരു മാസം കഴിഞ്ഞപ്പോഴാണ് അഭിനയിക്കുന്നതിനായി സെറ്റിലെത്താനുള്ള നിര്‍ദേശം ലഭിച്ചത്. സിനിമയില്‍ സുഹ്‌റയുടെ ബാല്യകാലമാണ് ഡാവ്യ മേരി അവതരിപ്പിച്ചത്. ബെനിസണ്‍ ഔത എന്ന കഥാപാത്രത്തെയും.

കൊച്ചുണ്ണിക്കുശേഷം, ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്ത പരിപ്പുവട എന്ന സിനിമയില്‍ നായികയുടെ അനുജനായി അഭിനയിച്ച ഡ്വായിന്‍ ജയന്‍ കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ‘വിശപ്പ്’ എന്ന സിനിമയില്‍ വേഷം ചെയ്തുവരികയാണ്. വിശപ്പില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഡ്വായിന്‍ അവതരിപ്പിക്കുന്നത്. മറ്റു രണ്ടു മലയാളം സിനിമകളിലേക്കും ഒരു തമിഴ് സിനിമയിലും ഡ്വായിനെ കാസ്റ്റ് ചെയ്തിട്ടുണ്ട്. ഡാവ്യ മേരി കൊച്ചുണ്ണിയിലെ സുഹ്‌റയ്ക്ക് ശേഷം തീവണ്ടി എന്ന സിനിമയില്‍ നായിക ദേവികയുടെ ബാല്യകാലം അവതരിപ്പിച്ചു. മലയാളം, തമിഴ് സിനികളിലേക്ക് ഡാവ്യക്ക് അവസരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this