ആത്മയില്‍ പെയിന്റിംഗ് ഡെമോൺസ്ട്രേഷൻ ക്ലാസ് സംഘടിപ്പിച്ചു

0
546

വര ഒരു ജന്മസിദ്ധി തന്നെയാണ്, സംശയമൊന്നുമില്ല. എവിടെ, എങ്ങനെ, എന്ത് വരച്ചാലാണ് അവ ജനപ്രിയവും സർവസ്വീകാര്യവും ആവുക എന്നതൊന്നും പഠിപ്പിക്കാവുന്ന കാര്യങ്ങളല്ല. എന്നാൽ പ്രശസ്ത കലാകാരി രാധികാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആത്മയിൽ വച്ച് നടന്ന ഡെമോൺസ് ട്രേഷൻ ക്ലാസ് തികച്ചും വ്യത്യസ്തമായിരുന്നു. ഗ്ലാസ് പെയിന്റിംഗ് ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും അതിനൂതന രചനാ രീതികളും പങ്ക് വച്ചു കൊണ്ടുള്ള ഡെമോൺസ്ട്രേഷൻ ക്ലാസിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായ് 15 പേർക്കാണ് പ്രവേശനം നൽകിയത്.

ഡെമോൺസ്ട്രേഷൻ ക്ലാസിനു പുറമേ ശ്രീമതി രാധികാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആത്മയിൽ വച്ച് മെയ് 22, 23, 24 തിയ്യതികളിൽ ഗ്ലാസ്ഫാബ്രിക് പെയിന്റിംഗ്‌ ശിൽപശാല നടത്തുന്നു.

ആദ്യം അപേക്ഷിക്കുന്ന 30 പേർക്കാണ് പങ്കെടുക്കാൻ അവസരം നൽകുക. കൂടുതൽ വിവരങ്ങൾക്കായി 0496 2 635 000 / 9048 12 83 48 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here