ആലപ്പുഴ : പിന്നാക്ക സമദുദായങ്ങളിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും കേന്ദ്ര സംസ്ഥാന സർവ്വീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം. എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം ആൻഡ് ട്രെയിനിങ് പദ്ധതിയിലൂടെയാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ്
ധനസഹായം നൽകുന്നത്. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ഗേറ്റ്/ മാറ്റ്, നെറ്റ്/യു.ജി.സി/ ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. www.eep.bcdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം. ഒക്ടോബർ 20 ആണ് അവസാന തീയതി. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഓഫീസിൽ നൽകണം. കൂടുതൽ വിവരത്തിന് www.bcdd.kerala.gov.in ഫോൺ:0484-2429130