തൃശ്ശൂര്‍: മാര്‍ക്‌സിസ്റ്റ് ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. വി അരവിന്ദാക്ഷന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ചിട്ടുള്ള പ്രഫ. വി അരവിന്ദാക്ഷന്റെ ഫൗണ്ടേഷനും തൃശ്ശൂര്‍ പിജി സെന്ററും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന പ്രബന്ധരചനാമത്സരത്തിലേക്ക് സൃഷ്ടികള്‍
ക്ഷണിച്ചു. ‘ശാസ്ത്രാവബോധവും മാധ്യമങ്ങളും’ എന്നതാണ് വിഷയം. 10 ഫുള്‍സ്‌കാപ്പ് പേജില്‍ കവിയാതെ രചനകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന കോളജിന്റെ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പുസഹിതം ഡോ. പി. രഞ്ജിത്ത്, പ്രിന്‍സിപ്പല്‍, പിജി സെന്റര്‍, വടക്കേ ബസ്റ്റാന്‍ഡിന് സമീപം, തൃശ്ശൂര്‍-680020 എന്ന വിലാസത്തിലോ, panicker.ranjit@gmail.com എന്ന വിലാസത്തിലോ 25നുമുമ്പായി ലഭിച്ചിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. വിശദവിവരങ്ങള്‍ക്ക്: 9846237861, 9446054561
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല