കോഴിക്കോട്: വനിതാ വികസന കോര്‍പറേഷന്‍ ഒരുക്കിയ എസ്‌കലേറ സംരംഭകത്വ പ്രദര്‍ശന-വിപണന മേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുകയെന്ന നയത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കും കുഞ്ഞുങ്ങളുള്ളവര്‍ക്കുമായി പതിനൊന്ന് ജില്ലകളില്‍ ഹോസ്റ്റലുകളായി. ആലപ്പുഴ, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഉടന്‍ സജ്ജീകരിക്കുമെന്നും പറഞ്ഞും.
മന്ത്രി എകെ ശശീന്ദ്രന്‍ അധ്യക്ഷനായി. വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോര്‍പറേഷന്‍ ക്ഷേമ സ്ഥിരംസമിതി അധ്യക്ഷന്‍ പി ദിവാകരന്‍, കൗണ്‍സിലര്‍ കെ റംലത്ത്, പ്രദീപ് കുമാര്‍, എസ് സബീന ബീഗം, ആര്‍ സിന്ധു എന്നിവര്‍ സംസാരിച്ചു. മാനേജിങ് ഡയറക്ടര്‍ വിസി ബിന്ദു സ്വാഗതവും ഡയറക്ടര്‍ വികെ പ്രകാശിനി നന്ദിയും പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല