കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡിനായി 2018ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട മലയാള ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്നും 2018ല്‍ പുറത്തിറങ്ങിയ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സിനിമാ സംബന്ധിയായ ലേഖനങ്ങളുടെയും രചയിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ അനുബന്ധ രേഖകള്‍ സഹിതം ചലച്ചിത്ര അക്കാദമി ഓഫീസില്‍ ജനുവരി 31ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. നിയമാവലിയും അപേക്ഷ ഫോറവും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം. ചലച്ചിത്ര അക്കാദമിയുടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഓഫീസിലും തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ട്രിഡ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഓഫീലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം 695585 എന്ന വിലാസത്തില്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ ഉള്ളടക്കം ചെയ്ത് അപേക്ഷിച്ച് തപാല്‍ മാര്‍ഗ്ഗം കൈപ്പറ്റുകയും ചെയ്യാവുന്നതാണ്.