നാലു ദിവസം മുൻപ് മുപ്പതിനായിരം കാണികൾ ലഭിച്ച ഒരു വീഡിയോ ഗാനം ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ലോകപിതൃദിനത്തിൽ പുറത്തിറങ്ങിയ ആ ഗാനം ആറു ദിവസത്തിനുള്ളിൽ ഇപ്പോൾ അര ലക്ഷത്തിലധികം പേർ ആസ്വദിച്ചിരിക്കുന്നു. അച്ഛനെക്കുറിച്ചുള്ള ഗാനം രചിച്ചത് അമ്മ. പാടിയതും അഭിനയിച്ചതും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മാളവിക ബിവിൻ, കൂടെ അച്ഛനായി മാളവികയുടെ അച്ഛന്‍ ബിവിൻ പി സുന്ദറും ചേർന്ന് അഭിനയിച്ച ഈ ഗാനം ഒരു കുടുംബത്തിന്റെ കൂട്ടായ്മ കൂടിയായപ്പോൾ ഈ ശ്രമം വിജയത്തിലേക്ക്. മാധവം ക്രിയേഷൻസിന്റെ ബാനറിൽ അഖിൽ ബാബു സംവിധാനം ചെയ്ത “എന്റെ അഛൻ” സംഗീതം നിർവ്വഹിച്ചതും, ആലപിച്ചതും പ്രമുഖ ഗായകനും, 2017 ലെ ശാന്താദേവി പുരസ്കാര ജേതാവുകൂടിയായ ശ്രീജിത്ത് കൃഷ്ണയാണ്. ഓർക്കസ്ട്രേഷൻ പ്രശാന്ത് നിട്ടൂർ. രചന നിർവ്വഹിച്ചത് മഞ്ചു ആർ നായർ. ചന്തുമേപ്പയ്യൂർ ക്യാമറ ചലിപ്പിച്ച ഗാനം ലോക പിതൃദിനത്തിൽ തൊഴിൽ വകുപ്പു മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ പ്രകാശനം നിർവ്വഹിക്കുകയുണ്ടായി.