ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഭാഷാ സർവകലാശാലയായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) യിലെ വിവിധ ഡിഗ്രി, പി.ജി, പി. എച്ച്. ഡി പ്രോഗ്രാമുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം. ദേശീയ തലത്തിൽ നടത്തുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീസ് 500 (ജന/ OBC), 250 (SC/ST). EFLU ന് ഹൈദരാബാദിൽ പ്രധാന ക്യാമ്പസും ലഖ്നൗ, ഷില്ലോങ് എന്നീ നഗരങ്ങളിൽ ഉപ ക്യാമ്പസുകളുമുണ്ട്.
അവസാന തീയതി – ഫെബ്രുവരി 26. പ്രവേശന പരീക്ഷ – മാർച്ച് 9,10.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.efluniversity.ac.in