ലൊസാഞ്ചലസ്: ഹോളിവുഡ് ഇതിഹാസം ഡോറിസ് ഡേ(97) യാത്രയായി. കാലിഫോർണിയയിലാണ് അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
1950- കളിലും 60-കളിലും ഹോളിവുഡിന്റെ താരറാണിയായിരുന്ന ഡോറിസ്, വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്കോക്കിന്റെ ‘ദ മാൻ ഹൂ ന്യൂ ടൂ മച്ച്’, ‘ദാറ്റ് ടച്ച് ഓഫ് മിങ്ക്’ എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചതോടെയാണ് ജനപ്രീതിയിലേക്കുയർന്നത്. ‘കെ സെറ സെറ, വാട്ട് വിൽ ബി വിൽ ബി’ എന്ന പ്രശസ്ത ഗാനത്തിലെ സ്വരമാധുരി ഡോറിസിന്റേതാണ്.
റോക് ഹഡ്സനൊപ്പമുള്ള ‘പിലോ ടോക്കി’ലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശം ലഭിച്ചു. പ്രസിഡൻഷൻ മെഡൽ ഓഫ് ഫ്രീഡം(2004), സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാമി(2008) എന്നിവ ലഭിച്ചു