‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനൊരുങ്ങുന്നു

0
270

ഒട്ടേറെ ജനകീയ സമാന്തര സിനിമകൾക്ക് ജന്മം നൽകിയ നാടാണ് കോഴിക്കോട്. ഈ കൂട്ടത്തിലേക്ക്, ഏറ്റവും പുതിയ തലമുറയുടെ ഒരു പരീക്ഷണ ചിത്രം കൂടി ചേർത്ത് വെക്കപ്പെടുന്നു. പിമോക്ക ടെയിൽസിന്റെ ബാനറിൽ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ ചേർന്നാണ് ‘Domestic Dialogues’ എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വൈഷ്ണവ്, ഗോകുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഒന്നര ലക്ഷം രൂപ മാത്രം മുതൽമുടക്കിൽ നിർമ്മിച്ച ഈ സിനിമ ചർച്ച ചെയ്യുന്നത് ഒരു തനത് മലയാളി കുടുംബത്തിലെ ആണധികാരത്തിന്റെ കാഴ്ചകളാണ്. വീടിനകത്ത് നടക്കുന്ന സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമ പൂർണമായും സിങ്ക് സൗണ്ട് ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്.

ദേശിയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ പല സിനിമകളുടെയും ശബ്ദ മിശ്രണം ചെയ്തിട്ടുള്ള ഷൈജു എം ആണ് ഈ ചിത്രത്തിന്റെ ശബ്ദ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

ആകാശ്, കാവ്യ, സുഷ, ചന്ദസ്സ്, അമിത്ത്, ശ്രീലക്ഷ്മി, പുണ്യ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിനു ശേഖർ ക്യാമറ വിഭാഗവും പ്രദീപ്, സ്നിഗ്ദ, അർഷാദ്, ജിബീഷ്, അരുണിമ, ഫെബിൻ, റംഷീന എന്നിവർ അണിയറയിൽ മറ്റ് വിഭാഗങ്ങളിലായും പ്രവർത്തിച്ചു.

പൂർണമായും ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനായി തയ്യാറെടുക്കുയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here