ധൈഷണികതയുടെ വരകളൊരുക്കി ഡോക്ടർ ലാൽ രഞ്ജിത്ത്

0
173

സാമൂഹ്യ ചിന്തകളിലെ പ്രതിസന്ധികളെ ക്യാൻവാസിൽ പകർത്തി വെക്കുന്ന പ്രശസ്ത ചിത്രകാരൻ ഡോ. ലാൽ രഞ്ജിത്തിന്റെ ചിത്രപ്രദർശനം വരുന്ന മെയ് 30 മുതൽ ജൂൺ 2 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ വെച്ച് നടക്കും. കോഴിക്കോട്  കല (കോഴിക്കോട് ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ ) ആണ് ‘തിസീസ് ടു ക്യാൻവാസ്’ എന്നു പേരിട്ടിട്ടുള്ള ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. അക്രലിക് പെയിന്റിൽ തീർത്ത പതിനഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രകലയെ സാധാരണക്കാരന്റ കാഴ്ചകളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി ഡോ. ലാൽ രഞ്ജിത്ത് നടത്തിയ നാട്ടുഗ്യാലറി ചിത്രപ്രദർശനങ്ങൾ മുൻപ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. മനുഷ്യന്റെ സ്വത്വപ്രശ്നങ്ങളെയും, സാങ്കേതികതയുടെ കടന്നു വരവ് മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന മൂല്യച്യുതികളും, നന്മകളെല്ലാം കടലെടുത്തു പോവുന്ന പുതിയ കെട്ടകാലത്തേയുമെല്ലാം പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രങ്ങൾ പ്രദർശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here