ഡിസ്‌നിയുടെ ദി ലയണ്‍ കിങ്: ട്രെയിലര്‍ കാണാം

0
975

1994-ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നിയുടെ ആനിമേഷന്‍ ചിത്രം ‘ദി ലയണ്‍ കിങി’ന്റെ ട്രെയിലര്‍ എത്തി. 2016-ല്‍ ഇറങ്ങിയ പുറത്തിറങ്ങിയ ‘ജംഗിള്‍ ബുക്കി’ന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ സിംബയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടന്‍ ഡൊണാള്‍ഡ് ഗ്ലോവറാണ്. ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്‌. ചിത്രം ജൂലൈ 19-ന് തിയറ്ററുകളിലെത്തും.

അലാദിന്‍, പീറ്റര്‍ പാന്‍ ഉള്‍പ്പടെ നിരവധി ലൈവ് ആക്ഷന്‍ സിനിമകളാണ് ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ഡിസ്‌നിയുടെ തന്നെ ‘ഡംപോ’ എന്ന ചിത്രം തിയറ്ററുകളില്‍ ഈ വര്‍ഷം റിലീസിനെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here