Diaz – Don’t Clean Up This Blood (2012)

0
451

 

 ഹർഷദ്

Diaz – Don’t Clean Up This Blood (2012)
Dir. Daniele Vicari
Country: Italy

ഹോ………
മുമ്പ് Battle in Seattle (2007)എന്ന സിനിമയാണ് ഈ ഗണത്തില്‍പെടുന്നതായിട്ട് കണ്ടത്. പക്ഷേ ഇത് അതിനേയും കടത്തിവെട്ടി. ഇനി എത്ര സിനിമ കണ്ടാലാണ് ഈ സിനിമ കണ്ടതിനാലുണ്ടായ അസ്വസ്ഥത പോകുകയെന്നറിയില്ല. 2008ല്‍ ജനീവയില്‍ നടന്ന ഉച്ചകോടിക്കെതിരെ നടന്ന പ്രതിഷേധം. അതിനെ അടിച്ചമര്‍ത്താന്‍ ഇറ്റാലിയന്‍ പോലീസ് നടത്തിയ നരനായാട്ട്. അതാണ് ഈ സിനിമ പറയുന്നത്. ഡയസ് എന്ന സ്‌കൂളില്‍ ക്യാമ്പ് ചെയ്തിരുന്ന ആ ചെറുപ്പക്കാരേയും ചെറുപ്പക്കാരികളേയും മര്‍ദ്ദിക്കുന്ന വിഷ്വല്‍ കണ്ട് എന്റെ കൂടെ സിനിമ കാണാന്‍ ഇരുന്ന എന്‍ പൊണ്ടാട്ടി സഹിക്കാനാവാതെ എണീറ്റുപോയി. കഥാപാത്രങ്ങള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍
‘ഓ അപ്പോള്‍ ഇത് ഇക്കാലത്ത് നടക്കുന്ന കഥയാണോ?’ എന്ന ഞെട്ടല്‍ പുറത്തേക്ക് ചാടി. (സാധാരണ ഹോളോകോസ്റ്റ് സിനിമകളിലാണ് ഇത്തരം ക്രൂരതകള്‍ കാണാറുള്ളത്)
സുഹൃത്തുക്കളേ ഈ സിനിമ നിര്‍ബന്ധമായും കാണണം. ആധുനികലോകത്തെ ഇത്തരം രാഷ്ട്രീയസംഭവങ്ങളെ എങ്ങനെ ഉശിരന്‍ സിനിമയാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണംകൂടിയാണ് ഈ സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here