1000 യുവകലാകാര്‍ക്ക് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ്

0
701

കലയും സംസ്കാരവും സമൃദ്ധിയിലും വൈവിധ്യത്തിനും പേരുകേട്ടതാണ് കേരളം. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് ഡയമണ്ട് ജൂബിലി ഫെലോഷിപ് പ്രോഗ്രാം. കലയെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നതില്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, പ്രതിമാസം 10,000 രൂപ വീതം, ആയിരം യുവകലാകാര്‍ക്ക് രണ്ട് വർഷക്കാലത്തേക്ക് ഫെലോഷിപ് നല്‍കുന്നത്.

മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ളോക്ക് പഞ്ചായത്തുകൾ എന്നിവയുടെ കീഴിൽ ഫെലോഷിപ്പ് ആർട്ടിസ്റ്റുകളെ സംസ്ഥാനത്തുടനീളം വിന്യസിക്കും. സാംസ്കാരികവകുപ്പ് ഇതിനകം 440 കലാകാരന്മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്ക് ഫീൽഡ് സ്റ്റഡി അസൈൻമെൻറുകൾ നൽകിയിട്ടുണ്ട്. 400 ല്‍ അധികം കലാകാരന്മാരെ അവരുടെ അവസാന വിന്യാസത്തിനായി 4 ദിവസത്തെ പരിശീലനത്തിനായി അയച്ചു.

യോഗ്യരായവരുടെ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ / ഡിഗ്രി കോഴ്സുകൾ പാസ്സായവർക്ക് ക്ലാസിക്കൽ, തിയേറ്റർ, ഫൈന്‍ ആർട്ട് വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. ഫോക്ലോർ കലകളില്‍ അപേക്ഷിക്കുന്നവര്‍ ഗുരു – ശിഷ്യ സമ്പ്രദായത്തില്‍ പരിശീലനം ലഭിച്ചവര്‍ ആവണം എന്നേയുള്ളൂ.

ഫോക്ലോർ വിഭാഗം ഒഴികെയുള്ളവര്‍ക്ക് 01.01.2018 ലെ കണക്കനുസരിച്ച് 35 വയസ്സില് താഴെയായിരിക്കണം. ഫോക്ലോറില്‍ 40 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്
http://keralaculture.org/fellowship/

LEAVE A REPLY

Please enter your comment!
Please enter your name here