കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത്

0
422

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം സംഗീതയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറുന്നു. ഡിസംബര്‍ 24ന് വൈകുന്നേരം 7 മണിയ്ക്ക് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധര്‍മ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ അരങ്ങിന്റെ ഭാഗമായാണ് നങ്ങ്യാര്‍കൂത്ത് നടക്കുന്നത്. കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം ശിവപ്രസാദ്‌ എന്നിവര്‍  മിഴാവിലും കലാമണ്ഡലം നിഖില്‍ ബാലകൃഷ്ണന്‍ ഇടയ്ക്കയിലും കലാമണ്ഡലം അശ്വതി താളത്തിലും പശ്ചാത്തല സംഗീതമൊരുക്കും. ഇതിനോടനുബന്ധിച്ച് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം ലഭിച്ച ഡോ. എ.എം ശ്രീധരനെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ശനിയാഴ്ചയാണ് പ്രതിമാസ രംഗാവതരണം സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946764928

LEAVE A REPLY

Please enter your comment!
Please enter your name here