കോഴിക്കോട്: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമര്‍പ്പണം ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് വൈകിട്ട് 5 മണിയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും. ടി പത്മനാഭന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തും. അംബികാ സുതന്‍ മാങ്ങാട് (മികച്ച ചെറുകഥാ സമാഹാരം), പി രാമന്‍ (മികച്ച കവിത), രാജേന്ദ്രന്‍ എടത്തുങ്കര (മികച്ച നോവല്‍) എന്നിവര്‍ക്കാണ് സാഹിത്യ പുരസ്‌കാരം നല്‍കുന്നത്. ഇതിനോടനുബന്ധിച്ച് മെഹ്ഫില്‍ – എ – സമായുടെ നേതൃത്വത്തില്‍ ഖവാലി സന്ധ്യയും അരങ്ങേറും.