ഡല്‍ഹി ഹാംഡാഡ് സ്റ്റഡി സര്‍ക്കിള്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു. 2019ലെ യു.പി.എസ്.സി പ്രിലിമിനറി ടെസ്റ്റിലേക്കുള്ള പരിശീലനമാണ് നല്‍കുന്നത്. സമൂഹത്തിലെ ന്യൂനപക്ഷത്തിനും നിര്‍ധനര്‍ക്കുമാണ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 15. തിരഞ്ഞടുപ്പ് പരീക്ഷ ആഗസ്ത് 5ന് വിവധ സെന്ററുകളിലായി നടക്കും. ചേവായൂര്‍ സിജി കാമ്പസാണ് കേരളത്തിലെ പരീക്ഷ സെന്റര്‍. ഓണ്‍ലൈനായി അപേക്ഷിക്കാനായി http://hamdardstudycircle.in/Registration2018.aspx സന്ദര്‍ശിക്കുക.