കണ്ണൂരിൽ ഡീക്യൂപ്പേജ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു

0
275

കണ്ണൂരിൽ ഒരു വ്യത്യസ്ഥമായ വർക്ക് ഷോപ്പ് ഒരുങ്ങുന്നു. ഡീക്യൂപ്പേജ് എന്നറിയപ്പെടുന്ന അലങ്കാര കലയിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പേപ്പർ, തുണി, പശ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച കൊണ്ടുള്ള ഫ്രഞ്ച് അലങ്കാര കലയാണ് ഡീക്യൂപ്പേജ്. ജ്വല്ലറി ബോക്സ്, ഗിഫ്റ്റ് ബോക്സ്, ഫ്ലവർ വെയ്സുകൾ തുടങ്ങി നിരവധിയായ വസ്തുക്കൾ അലങ്കരിക്കാൻ ഈ രീതി ഉപയോഗിച്ച് വരുന്നു. 2019 ജൂലൈ 30 നു ചൊവ്വാഴ്ച രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ മാസ്കോട് ബീച്ച് റിസോർട്ടിൽ വച്ചാണ് വർക്ക്ഷോപ്പ് നടക്കുന്നത്. പ്രശസ്ത ഡീക്യൂപ്പേജ് പരിശീലക ബിന്ദു ജോയ് നേതൃത്വം നൽകുന്ന വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ വസ്തുക്കൾ സംഘാടകർ നൽകും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന ഈ വർക്ക്ഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാനും രജിസ്ട്രേഷനുമായി 9539395354 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here