ഡിസി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു

0
176

ഡിസി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. നവാഗതരായ എഴുത്തുകാരുടെ രചനകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. 3 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യ നോവല്‍ മാത്രമേ മത്സരത്തിന് അയക്കാവൂ. വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല. മലയാള നോവലുകളാണ് മത്സരത്തിന് പരിഗണിക്കുക. നോവല്‍ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയക്കാന്‍. മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവല്‍ അസാധുവായിരിക്കും. അക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാര്‍ സൂക്ഷിക്കേണ്ടതാണ്. അവാര്‍ഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡിസി ബുക്‌സിനായിരിക്കും. അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്. പ്രായപരിധി ഇല്ല. മത്സരാര്‍ത്ഥിയുടെ തിരിച്ചറിയല്‍രേഖയുടെ കോപ്പി സഹിതം ഡിസി ബുക്‌സ്, ഡിസി കിഴക്കെമുറി ഇടം, ഗുഡ്‌ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ഡിസി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം എന്ന് നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം. അവസാന തീയതി 2024 ഫെബ്രുവരി 29.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here