കണ്ണൂർ സർവ്വകലാശാലയിൽ സിവിൽ സർവീസ്‌ പരിശീലന കേന്ദ്രം

0
724

സിവിൽ സർവ്വീസ്‌ മേഖലയിൽ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക്‌ പരിഹാരം കാണാൻ കണ്ണൂർ സർവ്വകലാശാലയിൽ സിവിൽ സർവ്വീസ്‌ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ പാലയാട്‌ കാമ്പസിലാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്‌.

സംസ്ഥാനത്ത്‌ ആദ്യമായാണ് ഒരു സർവ്വകലാശാല സിവിൽ സർവ്വീസ്‌ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്‌. തിരുവനന്തപുരം സിവിൽ സർവ്വീസ്‌ അക്കാദമിയുമായി സഹകരിച്ചാണ് പരിശീലനം നൽകുക. അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയുള്ള ക്ലാസ്‌ മുറികളും മറ്റ്‌ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. നാൽപത്‌ പേർക്കാണ് പ്രവേശനം നൽകുക.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്‌ നടത്തുക. ആഗസ്റ്റ്‌ നാലിന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 12 ന് അവസാനിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍: http://14.139.185.42/online/csti/registration/

LEAVE A REPLY

Please enter your comment!
Please enter your name here