സിനിമ ആസ്വാദക കൂട്ടായ്മയായ സിനിമ പാരഡിസ്ക്കോ ക്ലബ് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടുതല്‍ അവാര്‍ഡുകള്‍ നേടി മുന്നിട്ട് നിന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കള്ളന്‍ പ്രസാദിനെ ഗംഭീരമാക്കിയ ഫഹദ് ഫാസില്‍ ആണ് മികച്ച നടന്‍. ടേക്ക് ഓഫിലെ സമീറയായി ജീവിച്ച പാര്‍വ്വതിയാണ് മികച്ച നടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച സിനിമ ആയപ്പോള്‍ മികച്ച സംവിധായകന്‍ പട്ടം അങ്കമാലി ഡയറീസിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി.
ബെസ്റ്റ് ആക്ടർ ഇൻ എ ലീഡ് റോൾ: ഫഹദ് ഫാസിൽ
ബെസ്റ്റ്ആക്ട്രസ് ഇൻ എ ലീഡ് റോൾ : പാര്‍വ്വതി
ബെസ്റ്റ് ആക്ടർ ഇൻ എ ക്യാരക്റ്റർ / സപ്പോർട്ടിങ് റോൾ: അലൻസിയർ
(തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
ബെസ്റ്റ് ആക്ട്രസ്സ് ഇൻ ക്യാരക്റ്റർ / സപ്പോർട്ടിങ് റോൾ – കൃഷ്ണാ പദ്മകുമാർ
(രക്ഷാധികാരി ബൈജു)
മികച്ച ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി
(അങ്കമാലി ഡയറീസ്)
മികച്ച തിരക്കഥ , സംഭാഷണം : സജീവ് പാഴൂർ – ശ്യാം പുഷ്ക്കരൻ
(തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
ബെസ്റ്റ് എഡിറ്റർ : കിരൺ ദാസ്
(തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ & രാജീവ് രവി
(അങ്കമാലി ഡയറീസ് & തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സംഗീത സംവിധാനം – റെക്സ് വിജയൻ
(പറവ, മായാനദി)
ഓഡിയൻസ് പോളിലും, ജൂറി മാർക്കിലും മറ്റ് മത്സരാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയ ഫഹദിനോട് മത്സരിക്കാൻ ഈ വിഭാഗത്തിൽ, വർണ്ണ്യത്തിലാശങ്കയിലെയും, തൊണ്ടിമുതലിലെയും സുരാജിന്റേതടക്കമുള്ള മികച്ച പ്രകടനങ്ങളുണ്ടായിട്ടും, അതൊന്നും കള്ളൻ പ്രസാദിന് മുന്നിൽ വെല്ലുവിളിയുയർത്താനായില്ല.
ടേക്ക് ഓഫിലെ പ്രകടനത്തിന് പാർവതിയും, മായാനദിയിലൂടെ ഐശ്വര്യലക്ഷ്മിയും, തൊണ്ടിമുതലിലൂടെ നിമിഷാ സജയനും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളോടെ നല്ല മത്സരത്തിന് വഴി തെളിച്ചു. പക്ഷേ, ഓഡിയൻസ് പോൾ അവസാനിക്കുമ്പോൾ വ്യക്തമായ ലീഡോടെ ആദ്യ സ്ഥാനത്തെത്തിയ പാർവതിക്കൊപ്പം, അവസാനപട്ടികയിൽ എത്തിയ എല്ലാവരുടെ പ്രകടനവും ജൂറി സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി. ജൂറി മാർക്കിൽ ഐശ്വര്യലക്ഷ്മിയും പാർവതിയും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ഓഡിയൻസ് പോളിൽ നേടിയ ലീഡ് മികച്ച നടിക്കുള്ള സിപിസിയുടെ പുരസ്‌കാരം രണ്ടാം തവണയും പാർവതിയിലെത്തിച്ചു.