ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഈ രാജ്യത്തുള്ള ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലുമുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് നോവലിസ്റ്റ് എസ്.ഹരീഷ് പ്രതികരിച്ചു. എനിക്ക് മാത്രമല്ല കേരളത്തിലെ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കടക്കം ഈ വിധിയൊരു ഊര്‍ജമാകുമെന്നും വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.