കൊല്ലം ജില്ലയിലെ കുളക്കട അസാപ് കമ്യൂണിക്കേറ്റീവ് സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കോഴ്‌സ് ഫീസ് 10000 രൂപ. 30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ 186 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. കൂടുതല്‍ വിവരം 9495999636 എന്ന നമ്പരില്‍ ലഭിക്കും.