ചേളാരി: ജഗള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജിൽ ‘ഛായ’ ചിത്രപ്രദർശനം നടത്തി. പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ അക്കാദമി വിദ്യാർത്ഥി അതുൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സർഗാത്മകതയെ വളരാൻ അനുവദിക്കാത്ത അധികാരികൾക്കും യൂണിയനുമെതിരെയുമുള്ള ജഗള വിദ്യാർത്ഥി സാംസ്‌കാരിക വേദിയുടെ പ്രതിഷേധമായിരുന്നു ‘ഛായ’ ചിത്ര പ്രദർശനം.
ക്യാമ്പസിലെ വിദ്യാർത്ഥികളുടെ വരക്കാനും എഴുതാനും മറ്റുമുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിനു മുൻപും ജഗള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വരകളെയും വരികളെയും പാട്ടുകളെയും ഭയത്തോടെ കാണുന്ന സമൂഹത്തോട് കലാലയങ്ങളിലൂടെ ഇതുപോലുള്ള വേറിട്ട പ്രതിഷേധങ്ങളിലൂടെ വരകളിലൂടെയും വരികളിലൂടെയും ആഴത്തിൽ ചിന്തിപ്പിക്കാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക കൂടിയാണ് ഇതുപോലുള്ള സർഗാത്മക പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. SFI CUIET യൂണിറ്റിന്റെ സബ് കമ്മിറ്റിയാണ് ജഗള സാംസ്‌കാരിക വേദി.