കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയായ ക്രിയകെയറിന്റെ ധനസമാഹരണാര്‍ത്ഥം സ്‌പോട്ട് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
മെയ്6-ാം തിയ്യതി കോഴിക്കോട് മോഡല്‍ എച്ച്എസ്എസില്‍ വെച്ചാണ് മത്സരം. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഡിഎസ്എല്‍ആര്‍, എസ്എല്‍ആര്‍ ക്യാമറകള്‍ മാത്രമുള്‍പ്പെടുത്തിയാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 50 രൂപയാണ് ഫീസ്, മത്സര വിജയികള്‍ക്ക് 3000 രൂപയുമായി വീട്ടിലേക്ക് മടങ്ങാം. മല്‍സരാര്‍ത്ഥികള്‍, https://kriyacare.com/ ഈ വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.