ന്യൂ ഡൽഹി: 2018 ലെ സിവില്‍ സര്‍വ്വീസ് ഫലം പ്രസിദ്ധീകരിച്ചു. ദളിത് ഉദ്യോഗാര്‍ത്ഥി കനിഷക് കട്ടാരിയയ്ക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ് ഒന്നാം സ്ഥാനത്ത്. അക്ഷത് ജെയിൻ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി.
759 പേരെയാണ് വിവിധ സര്‍വ്വീസുകളില്‍ നിയമനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 577 പുരുക്ഷന്‍മാരും 182 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്ളത്. തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ആർ 29ആം റാങ്ക് നേടി.
വയനാട് പൊഴുതന സ്വദേശിനിയായ ആദിവാസി യുവതി ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി. രഞ്ജിന മേരി വര്‍ഗീസ് 49ാം റാങ്ക് നേടി. പയ്യന്നൂര്‍ സ്വദേശിയായ അര്‍ജുന്‍ മോഹന് 66ാം റാങ്ക് നേടി
ഐ.ഐ.ടി ബോംബയില്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഒന്നാം റാങ്കുകാരനായ കനീഷക് കട്ടാരിയ.
കേരള ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിച്ചിരിക്കുന്നത്. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ് – കമല ദമ്പതികളുടെ മകളാണ് 410 ആം റാങ്ക് കരസ്ഥമാക്കിയ ശ്രീധന്യ.