നിമിഷാ സജയനെ അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസറെത്തി

0
247

നിമിഷാ സജയനെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജും നിമിഷാ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജാനു എന്ന സ്‌കൂള്‍ കുട്ടിയുടെ വേഷത്തിലാണ് നിമിഷാ ഈ ചിത്രത്തിലെത്തുന്നത്. ചോലയിലെ ജാനുവായും, കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത് കോശിയുമായുമുള്ള പകര്‍ന്നാട്ടമാണ് നിമിഷായെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

https://www.youtube.com/watch?v=RD07D62mFI4

LEAVE A REPLY

Please enter your comment!
Please enter your name here