കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍െറയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ 2018 മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കുട്ടികള്‍ക്കായുള്ള സിനിമകള്‍ ക്ഷണിക്കുന്നു. പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കുന്നതിനായി ചിത്രങ്ങളുടെ ഡിവിഡി /ബ്ളൂ-റേ പകര്‍പ്പുകള്‍ ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ചലച്ചിത്ര അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.