നിധിന്‍ വി. എന്‍.
സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് സംവിധായകന്‍ ബോബന്‍ സാമുവലും വരദയും അഭിനയിച്ച ‘ഒരുത്തി’. ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോഴും ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കാറില്ല. ലൈംഗിക തൊഴിലിടങ്ങളില്‍ പോലും മാന്യതയോടെ പെറുമാറണമെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു.
ചെയ്ത പണിക്ക് കൂലി ചോദിച്ച് ഇടപാടുകാരനെ അമ്പരപ്പിച്ച ഒരുത്തിയുടെ കഥയാണിത്. പരസ്ത്രീ ബന്ധത്തിന് എത്തുന്ന ഒരു കുടുംബാഥനും, ലൈംഗിക തൊഴിലാളിയുമാണ് ചിത്രത്തിലുള്ളത്.
സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറും ആയ ആഘോഷ് വൈഷ്ണവം ആണ് ഒരുത്തിയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗായത്രി അയ്യറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
വ്യത്യസസ്തമായ പ്രമേയം കൈകാര്യം ചെയ്ത് പ്രേക്ഷകരെ അമ്പരിപ്പിച്ച വി. ജി. ബാലസുബ്രഹ്മണ്യത്തിന്റെ ‘കമ്പിളിപൂച്ചി‘ എന്ന തമിഴ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയത്തോട് സാദൃശ്യമുണ്ട് ‘ഒരുത്തി’ക്ക്.