നിധിന്‍ വി. എന്‍
കനോലി കനാലിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ദിശ. 4 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രഗ്നേഷ് സികെ സംവിധാനം ചെയ്തിരിക്കുന്നു. കോഴിക്കോടിന്റെ പൈതൃകമായി നിലകൊള്ളുന്ന കനോലി കനാലിന്റെ ചരിത്രം ജനങ്ങളില്‍ എത്തിക്കുന്നതിനും, വരും തലമുറകള്‍ക്കായി കനോലി കനാല്‍ കാത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് ദിശ ഒരുക്കിയിരിക്കുന്നത്. ഒരു ചരിത്ര സിനിമ കാണുന്ന അനുഭവമാണ് ദിശ പകരുന്നത്.
കനോലി കനാലിന്റെ വീണ്ടെടുപ്പിന് ജനകീയ മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ കനാല്‍ ജലഗതാഗതത്തിനായി ഉപയോഗിക്കാന്‍ കഴിയും എന്ന് തന്നെയാണ് കരുതുന്നതും. ഇതുവഴി കോഴിക്കോട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ കഴിയും എന്നാണ് കരുതുന്നത്.
കനോലി കനാലിന്റെ ചരിത്രം പ്രമേയമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, നിറവ് വേങ്ങേരിയുടെയും നേതൃത്വത്തില്‍ വി.കെ.സി ഗ്രൂപ്പാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ച ചന്ദ്രന്‍ ചാമിയും, എഡിറ്റിംഗ് നിര്‍വഹിച്ച രജീഷ് ഗോപിയും പ്രത്യേകം അഭിനന്ദനങ്ങളര്‍ഹിക്കുന്നു. സേവ് കനാലി സേവ് ഹെറിറ്റേജ് എന്ന ടാഗ് ലൈനിലാണ് ഈ ചിത്രം അവസാനിക്കുന്നത്.