നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം, വിരസമായ കാഴ്ച ശീലത്തിനുവെളിയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ വ്യത്യസ്തമായ നിരവധി കഥകള്‍ ഒളിച്ചിരിക്കുന്നുണ്ട്.
മലയാളത്തിലെ ആദ്യത്തെ പരീക്ഷണ ഹ്രസ്വചിത്രമാണ് ലൂപ്ഹോള്‍. ലഹരിയുടെ ഉപയോഗത്തെയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെയുമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. നായക-നായികാ സങ്കല്പങ്ങളില്‍ നിന്നും പുറത്തുകടന്നുകൊണ്ടുള്ള അവതരണമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. സ്‌ക്രീനിലേക്ക് വരുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഇടം നല്‍കികൊണ്ടാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചിത്രത്തില്‍ നിരവധി കഥാപാത്രങ്ങളുള്ളതുകൊണ്ട് തന്നെ പ്രേക്ഷകനില്‍ ആശയകുഴപ്പമുണ്ടാകുന്നു. അത്തരം ചില പോരായ്മകളെ മാറ്റിനിര്‍ത്തിയാല്‍ മികച്ച ദൃശ്യാനുഭവം തന്നെയാണ് ലൂപ്ഹോള്‍.
100% എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് ലൂപ്ഹോള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓപ്പണ്‍ ബോക്‌സ് തിംഗിങ്ങായിരിക്കണം ചിത്രം മുന്നോട്ടുവെക്കേണ്ടത് എന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് റോഷന്‍ പറയുന്നു. നിരവധി പുതുമുഖങ്ങളാണ് സ്‌ക്രീനിനുമുന്നിലും പിന്നിലുമായി അണിനിരന്നിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സമീര്‍ അലിയാണ്. എഡിറ്റിംഗ് കെ ആര്‍ രാമസര്‍മന്‍. സലാം, യതീഷ് ശിവന്‍, അനില്‍, അഭികൃഷ്ണ, അലന്‍, അനി ഫാത്തിമ, അരുണ്‍ കെ ജയന്‍, ജിഷ്ണു, വിഷ്ണു പ്രസാദ്, ഷഹബാസ്, ശക്തി പ്രാര്‍ത്ഥന എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.