നിധിന്‍ വി. എന്‍.
വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.
ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും ചെറിയ സിനിമയെന്ന നേട്ടം കൈവരിച്ചിരിക്കുന്നു. വിരിഞ്ഞുനില്‍ക്കുന്ന റോസാപ്പൂവിനെ ചിത്രീകരിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് ബലിഷ്ഠമായ കൈകള്‍ വന്ന് പൂവിനെ ഞെരിച്ചുകളയുന്നു. എന്തുകൊണ്ടാണ് എപ്പോഴും കറുത്ത കൈകള്‍ എന്നൊരു ചോദ്യമുയരുന്നുണ്ട് കാഴ്ചക്കാരില്‍. പിന്നീട് പെട്ടിയ മാലയും, ചെടിയില്‍ തൂങ്ങികിടക്കുന്ന പാദസരവും കാണിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. അപ്പോഴും ചോദ്യം ബാക്കിയാവുന്നു. കറുപ്പിനെ മാത്രം പ്രശ്നവത്കരിക്കുന്ന രാഷ്ട്രീയം മനസ്സിലാകുന്നേയില്ല.
എന്‍സി ഷാഹിദ ബീഗം കാലിക പ്രസക്തമായ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് കല്യാണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ ശ്യാംജിത്ത് പിസി പാലം. മ്യൂസിക് വിജയന്‍ മൂടാടി.