നിധിന്‍ വി.എന്‍.
‘How does one become the most feared Gangster?
You kill the most feared Gangster to become one .
What if the most feared Gangster is…
IMMORTAL’
സ്റ്റയിൽ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഡൊമനിക്ക് അരുൺ സംവിധാനം ചെയ്ത മൃത്യുഞ്ജയം മാഫിയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് Gangster ആവാന്‍ ഉദ്ദേശിക്കുന്ന ഒരുവന്റെ കഥയാണ് പറയുന്നത്. ബാലു വര്‍ഗീസ്, നന്ദന്‍ ഉണ്ണി എന്നിവര്‍ ഗസ്റ്റ് റോളില്‍ എത്തിയിരിക്കുന്ന ചിത്രം നല്ലൊരു കാഴ്ചാനുഭവമാണ് ഒരുക്കിയിരിക്കുന്നത്. സെല്‍വരാജ് മൃത്യുഞ്ജയം എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍, ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിന്‍ പുത്തഞ്ചേരി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ടോവിനോ തോമസ് നായകനായ ‘തരംഗ’മാണ് ഡൊമനിക്ക് അരുണിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]