മനസ്സിനെ തഴുകിയുണര്‍ത്തുന്ന കാറ്റില്‍

0
416

നിധിന്‍ വി. എന്‍.

സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്… ഒരേയൊരു സുഹൃത്ത്… അങ്ങനെയൊരാളുണ്ടെങ്കില്‍ യൂ ആര്‍ ലക്കിയസ്റ്റ് പേഴ്‌സണ്‍ ഇന്‍ ദിസ് വേള്‍ഡ്… സജാസ് മുഹമ്മദൊരുക്കിയ ‘കാറ്റില്‍’ എന്ന ഷോര്‍ട്ട് ഫിലിമിലെ നായികയുടെ ആവസാന ഡയലോഗാണിത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായി നാന്‍സിയുടെ ഫോണ്‍ കോള്‍ ജോണിനെ തേടിയെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം. ജോണിന് നാന്‍സിയോട് തോന്നുന്ന ഇഷ്ടം പറഞ്ഞുതുടങ്ങുന്ന ചിത്രം രസകരമായ സംഭവങ്ങളിലൂടെ മറ്റൊരു പാത തേടുന്നു. സദാചാരത്തിന്റെ ധാര്‍ഷ്ട്യങ്ങളെ പതറാതെ നേരിട്ടുകൊണ്ടും, ബോട്ടിലെ ചെറുപ്പക്കാരന്‍ പയ്യനെ കൊരങ്ങുകളിപ്പിച്ചും നാന്‍സി പൊതുബോധങ്ങളെ പൊളിച്ചെഴുതുന്നു.

ടോബിന്‍ തോമസിന്റെ ക്യാമറ, മുജീബ് മജീദിന്റെ സംഗീതം, അപ്പു എന്‍ ഭട്ടതിരിയുടെ എഡിറ്റിംഗ് എന്നിവകൂടിയാകുമ്പോള്‍ ‘കാറ്റില്‍’ കൂടുതല്‍ മികവുള്ളതാകുന്നു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here