നിധിന്‍ വി. എന്‍.
ഭരത് എന്‍. ടി. സംവിധാനം ചെയ്ത ചിത്രമാണ് മെട്രിയാര്‍ക്ക്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒരു അമ്മയുടെ ആശങ്കകള്‍ തന്നെയാണ് പങ്കുവെക്കുന്നത്. വളരെ ചെറിയ പ്ലോട്ടിനെ ഭംഗിയായി അവതരിപ്പിക്കുമ്പോഴും സംഭാഷണത്തിലെ നാടകീയത മൊത്തത്തിലുള്ള കാഴ്ചയെ സാരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും മൂന്നു മിനിറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ച്ചക്കാരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. ഭയമെന്ന വികാരത്തെ തൊടുന്നുണ്ട് ചിത്രം. പി ഒ വി ഷോട്ടുകള്‍ അത്രമാത്രം കൃത്യതയോടെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ദാസ് കെ മോഹന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്.സെല്‍വിന്‍ വര്‍ഗീസൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]