നിധിന്‍ വി. എന്‍.
കക്കൂസ് എന്ന ഡോക്യുമെന്ററിക്കുശേഷം ദിവ്യ ഭാരതി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ഒരുത്തരും വരലേ. ഓഖിപോലെയുള്ള പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുന്ന സമയത്തുപോലും ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന് അതിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. ദിവ്യ ഭാരതിയുടെ ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയവും മറ്റൊന്നല്ല. അടിയന്തര പ്രതികരണം ഉണ്ടാകേണ്ട അവസരങ്ങളില്‍ അത് സംഭവിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിത്രം ചോദിക്കുന്നു.
മത്സ്യത്തൊഴിലാളികളായ ജനതയെ പലപ്പോഴും വികസന സങ്കല്പങ്ങളില്‍ നിന്നും പുറത്തുനിര്‍ത്തുന്ന കാഴ്ചയാണ് സ്ഥിരം കാണുന്നത്. അത്തരത്തില്‍ പുറത്ത് നിര്‍ത്തുന്നതിന്റെ രാഷ്ട്രീയം കൂടി ചര്‍ച്ചചെയ്യുന്നുണ്ട് ചിത്രം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ഡോക്യുമെന്ററി ചര്‍ച്ചചെയ്യുന്നു. 1 മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ക്യാമറയും, എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ദിവ്യ ഭാരതിയാണ്. ആര്‍. തങ്കമണിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നടരാജന്‍ ശങ്കരനാണ്. പാടിയിരിക്കുന്നത് രശ്മി സതീഷും.