നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന ഹ്രസ്വചിത്രത്തിന് പറയാനുള്ളതും ഇത്തരമൊരു കഥയാണ്.
സ്ത്രീയുടെ ശരീരത്തിലേക്ക് മാത്രം കണ്ണുകള്‍ ചെല്ലുന്ന, കുഞ്ഞുങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാട് പേര്‍ക്കിടയില്‍ കഴിയുന്ന നാം ഓരോരുത്തരും കണ്ടിരിക്കേണ്ട ചിത്രമാണ് കമ്പിളിപൂച്ചി. വെറും മൂന്നരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം, പെണ്ണുകാണല്‍ ചടങ്ങിലൂടെയാണ് വികസിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ ചിത്രത്തിനാകുന്നുണ്ട്. വി. ജി. ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[…] വി. ജി. ബാലസുബ്രഹ്മണ്യത്തിന്റെ ‘കമ്പിളിപൂച്ചി‘ എന്ന തമിഴ് ഹ്രസ്വ ചിത്രത്തിന്റെ […]