നിധിന്‍ വി. എന്‍.
ലൂയീസിന്റെ പല്ല് എന്ന ചിത്രം ബാല്യത്തിലേക്കുള്ള സഞ്ചാരമാണ്. നിഷ്കളങ്കമായ ബാല്യവസ്ഥയെ കുറിക്കുന്ന മനോഹരമായ ചിത്രം. ഗൃഹാതുരമായ ഓര്‍മകളെ, ആ ഓര്‍മകള്‍ സമ്മാനിച്ച പഴയകാല കഥയെയാണ് ചിത്രം പറയുന്നത്. റഷീദ് മട്ടായ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. റഷീദ് മട്ടായ തന്നെ ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗും, കളറിംഗും നിര്‍വഹിച്ചിരിക്കുന്നത് ടിറ്റോ ഫ്രാന്‍സിസ് ആണ്. വിനീഷ് മണിയുടെയാണ് മ്യൂസിക്. ഫഹദ് മുഹമ്മദ്, സിബിന്‍രാജ്, ഹാബിസ്, അലി മാര്‍വല്‍, സുന്ദര്‍ ചെട്ടിപാടി, ദര്‍ശന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലൂയീസിന്റെ ആടുന്ന പല്ലും അത് പറിച്ച് കളയുന്നതോടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ലൂയീസായി വേഷമിട്ട ഫഹദ് മുഹമ്മദിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]