എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം

0
613

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018-19 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ജൂലൈ 13 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

എൻജിനിയറിംഗ്‌ പ്രൊഫഷൻ ചെയ്യുന്നതോടൊപ്പം തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന എൻജിനിയറിംഗ്‌ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. മൂന്ന് വർഷമാണ് കോഴ്സ്‌ കാലാവധി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിലായി എട്ട്‌ സ്ട്രീമുകളിൽ പ്രവേശനം നേടാം. ഓരോ സ്ട്രീമിലും 18 വീതം സീറ്റുകളാണുള്ളത്‌.

അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും പ്രൊഫസര്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓഫീസ് ഓഫ് ദി പാര്‍ട്ട് ടൈം ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, തിരുവനന്തപുരം- 16 എന്ന വിലാസത്തില്‍ ജൂലൈ 16ന് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും http://www.dtekerala.gov.in/index.php/en/ എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here