കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു.

0
371

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. നര്‍മലേഖനങ്ങളുടെ സമാഹാരമായ ‘ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം’ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുറത്തിറക്കിയത്.

1963 ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിക്കുകയായിരുന്നു. നര്‍മ്മലേഖനങ്ങളുടെ മൂന്ന് സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറി ആയിരുന്നു. നര്‍മ്മത്തിന്റെ മോമ്പൊടി ചേര്‍ത്ത കാര്‍ട്ടൂണുകളിലൂടെ ജനപ്രിയനായി.

76 വയസായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here