കലയുടെ തനിമ നഷ്ടമാകാതെ അക്ഷരങ്ങളെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കൈയെഴുത്തുകലയായ കാലിഗ്രഫിയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ കാക്ക ആര്‍ട്ടിസന്‍സ് അവസരം ഒരുക്കുന്നു. വര്‍ഷങ്ങളായി കാലിഗ്രഫിയില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുകയും വര്‍ക്ക് ചെയ്യുകയും ചെയ്യുന്ന കരീംഗ്രാഫി നയിക്കുന്ന ഏകദിന കാലിഗ്രഫി വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റ് പതിനേഴിന് കാക്ക ആര്‍ട്ടിസന്‍സിന്റെ ആര്‍ട്ട് സ്റ്റുഡിയോയില്‍ വെച്ച് നടക്കും. കാലിഗ്രഫിയിലെ അടിസ്ഥാന പാഠങ്ങളോടൊപ്പം അറബിയിലും മലയാളത്തിലുമുള്ള കൈയെഴുത്ത് വിദ്യയും ഗ്രാഫിക് ഡിസൈനില്‍ കാലിഗ്രഫി ഉപയോഗിക്കുന്ന വിധവും പരിചയപ്പെടുത്തുന്നതാണ്. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പ് വൈകുന്നേരം അഞ്ച് മണി വരെയാണ്. വര്‍ക്ക്‌ഷോപ്പിന് വേണ്ട മെറ്റീരിയലുകളോടൊപ്പം ഇന്ത്യോനേഷ്യയില്‍ നിന്ന് കൊണ്ട് വരുന്ന ബാംബു കലവും വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9895537053, 9544106786, kakka.artisans@gmail.com.
Home ART AND CRAFTS കാക്ക ആര്‍ട്ടിസന്‍സിന്റെ നേതൃത്വത്തില്‍ കരീംഗ്രാഫി നയിക്കുന്ന കാലിഗ്രഫി വര്‍ക്ക്‌ഷോപ്പ്