തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രഫിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്‍ക്കായിരിക്കും പ്രവേശനം. കോഴ്സ് ഫീ: 10,000 രൂപ. മെറിറ്റും അഭിരുചി പരിശോധിക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സര്‍വകലാശാലാ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നൂറ് രൂപ അപേക്ഷാ ഫീസ് സര്‍വകലാശാലാ ഫണ്ടില്‍ അടച്ചതിന്റെ രശീത് എന്നിവ സഹിതം നവംബര്‍ 26-ന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673635 എന്ന വിലാസത്തില്‍ ലഭിക്കണം. ക്ലാസുകള്‍ ശനിയാഴ്ചകളിലും അവധിദിവസങ്ങളിലുമാണ് നടത്തുക. വിവരങ്ങള്‍ വെബ്സൈറ്റില്‍.
Home വിദ്യാഭ്യാസം /തൊഴിൽ Education കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്സ്